/kalakaumudi/media/media_files/2025/11/25/mt-ramesh-2025-11-25-16-46-56.jpg)
രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്ക് അകത്തോ പുറത്തോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്.
ഇക്കാര്യത്തിൽ കോൺഗ്രസിന്റെത് ഇരട്ടത്താപ്പാണ്.
പാലക്കാട് തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചുമതല നിയന്ത്രിക്കുന്നത് രാഹുൽ ആണ് എന്നാണ് അറിയാൻ കഴിയുന്നത്.
പാർട്ടിയിൽ ഇല്ലാത്ത ഒരാൾ എങ്ങനെ പ്രചാരണം നയിക്കുമെന്നും രാഹുൽ ചോദിച്ചു.
തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്.
രാഹുലിന്റെ പേരിൽ എഫ്‌ഐആർ ഇട്ട് കേസ് എടുക്കാൻ തെളിവുള്ളപ്പോൾ സർക്കാർ അതിന് തുനിയുന്നില്ല.
കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള ബന്ധമാണിതെന്നു വ്യക്തമാക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
നേരത്തെയും ബിജെപി ഇതേ ആവശ്യം മുന്നോട്ടുവച്ചിരുന്നുവെന്നും രമേശ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
