ബൂത്തിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബി.ജെ.പി; സംഘര്‍ഷം

രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ചാണു തടഞ്ഞത്. ബൂത്തില്‍ ഏറെനേരം സംഘര്‍ഷാവസ്ഥ തുടര്‍ന്നു. എന്നാല്‍, ആരോപണം തള്ളി രാഹുല്‍ രംഗത്തെത്തി.

author-image
Prana
New Update
rahul

പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെ വെണ്ണക്കര പോളിംഗ് ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചുവെന്ന് ആരോപിച്ചാണു തടഞ്ഞത്. ബൂത്തില്‍ ഏറെനേരം സംഘര്‍ഷാവസ്ഥ തുടര്‍ന്നു.
എന്നാല്‍, ആരോപണം തള്ളി രാഹുല്‍ രംഗത്തെത്തി. അനാവശ്യമായി പ്രകോപനം സൃഷ്ടിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും തന്റെ കൈയില്‍ പാസുണ്ടെന്നും ബൂത്തില്‍ കയറി വോട്ട് ചോദിച്ചോയെന്ന് ക്യാമറ നോക്കുമ്പോള്‍ അറിയാമല്ലോയെന്നും രാഹുല്‍ പറഞ്ഞു. ഇരുവിഭാഗവും പ്രദേശത്ത് തന്നെ തുടരുകയാണ്.

rahul mankoottathil congress BJP Palakkad by-election