നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത തരത്തിൽ അപകീർത്തിപ്പെടുത്തിയെന്നു ആത്മഹത്യക്ക് ശ്രമിച്ച ബി ജെ പി പ്രവർത്തക

നെടുമങ്ങാട് നഗരസഭയിൽ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ശാലിനി അനിൽ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

author-image
Devina
New Update
shalini anilll

തിരുവനന്തപുരം: സ്ഥാനാർഥിത്വം അല്ല ആത്മഹത്യയ്ക്ക് ശ്രമിക്കാനുണ്ടായ കാരണമെന്നും പ്രാദേശിക വ്യക്തികളിൽ ചിലർ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ബിജെപി പ്രവർത്തക ശാലിനി അനിൽ പറഞ്ഞു .

നെടുമങ്ങാട് നഗരസഭയിൽ ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച ശാലിനി അനിൽ ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

 ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ് അപമാനിച്ചു. പുറത്തിറങ്ങാൻ കഴിയാത്ത മട്ടിൽ അപവാദം പറഞ്ഞു.

അവർ ഉദ്ദേശിച്ച വ്യക്തിയെ സ്ഥാനാർഥിയായി തീരുമാനിക്കാതിരുന്നതോടെയാണ് വ്യക്തിഹത്യ ചെയ്തതെന്നും അവർ ആരോപിച്ചു.

സഹിക്കാൻ കഴിയാത്ത തരത്തിൽ ഒത്തിരി ആരോപണങ്ങൾ തനിക്ക് കേൾക്കേണ്ടി വന്നെന്നും അതൊന്നും തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും ശാലിനി പറഞ്ഞു .