ബിജെപിയുടെ വളർച്ച കണക്ക്കൂട്ടലിന് അപ്പുറമെന്ന് സിപിഐ രാഷ്ട്രീയ പ്രമേയം,ബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യം

അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറി

author-image
Devina
New Update
cpim


ആലപ്പുഴ:ബിജെപിയുടെ വളർച്ച കണക്ക്കൂട്ടലിന് അപ്പുറമെന്ന് സിപിഐയുടെ രാഷ്ട്രീയ പ്രമേയം. പബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യം. അത് തന്ത്രപരമായ അനിവാര്യതയാണ്. അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറി തെരഞ്ഞെടുപ്പുകളെ സീസണലായി കാണരുത് പ്രതീകാത്മക സ്ഥാനാർത്ഥിത്വങ്ങൾ ഒഴിവാക്കണമെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.തദ്ദേശ തെരഞ്ഞെടുപ്പിനെ ജനങ്ങളിലേക്ക് ആഴത്തിൽ ഇറങാനുള്ള അവസരം ആക്കണം നേതൃതലത്തിൽ പുതു തലമുറ വികസിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഐക്ക് വേണ്ടത് സ്വയം നവീകരണം രൂപത്തിൽ മാത്രമല്ല ഉള്ളടക്കത്തിലും പൈതൃകം കാക്കണം പുതുതലമുറ കമ്മ്യൂണിസ്റ്റുകൾക്ക് വഴി കാട്ടേണ്ടത് സിപിഐയാണ് . ഐക്യം തെരഞ്ഞെടുപ്പ് ഗണിതമാക്കരുത് .അവസരവാദ സഖ്യങ്ങൾ ഗുണം ചെയ്യില്ലെന്നും  രാഷ്ട്രീയ പ്രമേയം വിലിയരുന്നത്തുന്നു

സിപിഐയുടെ 25 പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 39 ക്ഷണിതാക്കൾ അടക്കം 528 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇന്നലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെട്ട ദീപശിഖ പ്രയാണം സമ്മേളന നഗരിയായ കാനം രാജേന്ദ്രൻ നഗറിൽ എത്തുമ്പോൾ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ദീപശിഖ ഏറ്റുവാങ്ങും. വൈകിട്ട്‌ അഞ്ചിന്‌ ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.