ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ സുരേഷ് ഗോപി പറയുന്നതല്ല ബിജെപിയുടെ നിലപാടെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. രഞ്ജിത്തും സിദ്ദിഖും രാജി വച്ചിട്ടുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുരേഷ് ഗോപിയുടെ അഭിപ്രായത്തെ വിലകുറച്ച് കാണുന്നില്ല. ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വേട്ടക്കാരന്റെ സ്വകാര്യത എന്തിനാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്, ചലച്ചിത്രമേഖലയില്‍ നല്ല എത്രയോ പ്രമുഖരുണ്ട്.അവരും ഇപ്പോള്‍ സംശയത്തിന്റെ മുനയിലാണ്.കുറ്റക്കാര്‍ക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. തെറ്റ് ചെയ്യാത്തവരെ പോലും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത് സര്‍ക്കാരാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.