/kalakaumudi/media/media_files/2025/12/26/sathyaprath-2025-12-26-13-45-04.jpg)
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയറായി ബിജെപിയിലെ വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു.
51 വോട്ടു നേടിയാണ് രാജേഷ് വിജയിച്ചത്.
പാറ്റൂരിൽ നിന്നുള്ള സ്വതന്ത്രൻ രാധാകൃഷ്ണൻ ബിജെപിക്ക് വോട്ടു ചെയ്തു.
നഗരസഭയിലെ 99 കൗൺസിലർമാരാണ് വോട്ടു രേഖപ്പെടുത്തിയത്.
പൗണ്ട് കടവ് ഡിവിഷനിൽ നിന്നും വിജയിച്ച കോൺഗ്രസ് വിമതൻ സുധീഷ് കുമാർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
വരണാധികാരിയായ ജില്ലാ കലക്ടർ അനുകുമാരിയുടെ മേൽനോട്ടത്തിലായിരുന്നു മേയർ തെരഞ്ഞെടുപ്പ് നടന്നത്.
എൽഡിഎഫിന്റെ ആർ പി ശിവജി, യുഡിഎഫിന്റെ കെ എസ് ശബരിനാഥൻ എന്നിവരാണ് മേയർ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.
കോൺഗ്രസിന്റെ രണ്ടു വോട്ടുകൾ അസാധുവായി.
കെ ആർ ക്ലീറ്റസ്, എസ് ലതിക എന്നീ കൗൺസലർമാരുടെ വോട്ടുകളാണ് അസാധുവായത്.
ശബരിനാഥന് 17 വോട്ടുകളാണ് ലഭിച്ചത്.
എൽഡിഎഫിന്റെ ആർ പി ശിവജിക്ക് 29 വോട്ടു ലഭിച്ചു.
ഫലപ്രഖ്യാപനത്തിനുശേഷം വി വി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
