കൂടോത്ര വിവാദം: പരാതിക്കാരന്റെ മൊഴിയെടുക്കും

ഏതൊക്കെ വകുപ്പുകൾ ചുമത്തണമെന്ന കാര്യത്തിലും ആലോചനകൾ പുരോഗമിക്കുകയാണ്. മരണഭയം സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ എന്നിവ ചുമത്തിയേക്കുമെന്നാണ് വിവരം.

author-image
Anagha Rajeev
New Update
Black-magic
Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂർ:  കെ. സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ പരാതിക്കാരന്റെ മൊഴിയെടുക്കും. പരാതിക്കാരനോട് ഹാജരാകാൻ മ്യൂസിയം പൊലീസ് നിർദേശം നൽകി. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസാണ് പരാതിക്കാരൻ.

കൂടോത്ര വിവാദവുമായി ബന്ധപ്പെട്ട് കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസ് ഇന്നലെയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. മ്യൂസിയം പൊലീസാണ് ഇപ്പോൾ പരാതി കൈകാര്യം ചെയ്യുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാകും കേസ് എടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക എന്നാണ് വിവരം.

ഏതൊക്കെ വകുപ്പുകൾ ചുമത്തണമെന്ന കാര്യത്തിലും ആലോചനകൾ പുരോഗമിക്കുകയാണ്. മരണഭയം സൃഷ്ടിക്കൽ, അതിക്രമിച്ച് കടക്കൽ എന്നിവ ചുമത്തിയേക്കുമെന്നാണ് വിവരം. കെ. സുധാകരൻറെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു. കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.

black magic controversy black magic