കള്ളപ്പണം; പാലക്കാട്ടെ ഹോട്ടലില്‍ വീണ്ടും പോലീസ് പരിശോധന

സിസിടിവി പരിശോധനക്കാണ് പോലീസ് എത്തിയത്. ഇവിടെ നിന്ന് ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. ഇന്നലെ രാത്രി വനിതാ കോണ്‍ഗ്രസ്സ് നേതാക്കളുടെ മുറിയില്‍ അടക്കം റെയ്ഡ് നടത്തിയിരുന്നു.

author-image
Prana
New Update
palakkad raid

പോലീസ് റെയ്ഡ് നടന്ന പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ വീണ്ടും പരിശോധന. ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലെ സിഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സിസിടിവി പരിശോധനക്കാണ് പോലീസ് എത്തിയത്. ഇവിടെ നിന്ന് ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു.
ഇന്നലെ രാത്രി വനിതാ കോണ്‍ഗ്രസ്സ് നേതാക്കളുടെ മുറിയില്‍ അടക്കം റെയ്ഡ് നടത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ വിതരണം ചെയ്യാനാണ് പണം എത്തിച്ചത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതി ഫെനിയാണ് നീല ട്രോളി ബാഗില്‍ പണമെത്തിച്ചത്.
അതിനിടെ, സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ് പിക്ക് പരാതി നല്‍കി. കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്നും സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നുമാണ് ആവശ്യം. സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് പരാതി നല്‍കിയത്. രാഹുലും ഷാഫിയും ഇന്നലെ രാത്രി 10.45 മുതല്‍ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നും സുരേഷ് ബാബു ആരോപിച്ചു.

hotel raid congress palakkad