ബ്ലാസ്റ്റേഴ്‌സിന് ഒഡീഷ എഫ്‌സിക്കെതിരായ തകര്‍പ്പന്‍ ജയം

ഒഡീഷയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. നോവ സദോയിയുടെ ഇന്‍ജുറി ടൈം ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയമുറപ്പിച്ചത്,ബ്ലാസ്റ്റേഴ്‌സിന് ഒഡീഷ എഫ്‌സിക്കെതിരായ തകര്‍പ്പന്‍ ജയം

author-image
Prana
New Update
blastersk

ആര്‍ത്തിരമ്പുന്ന മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ആവേശം നിറച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഒഡീഷ എഫ്‌സിക്കെതിരായ തകര്‍പ്പന്‍ വിജയം. ഒഡീഷയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്. നോവ സദോയിയുടെ ഇന്‍ജുറി ടൈം ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയമുറപ്പിച്ചത്.
കളിയുടെ 60-ാം മിനുട്ടില്‍ ക്വാമെ പെപ്രയും 73-ാം മിനുട്ടില്‍ ജീസസ് ജിമെനെസുമാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റ് ഗോളുകള്‍ നേടിയത്.
ഒഡീഷയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. മത്സരം ആരംഭിച്ച് നാലാം മിനുട്ടില്‍ തന്നെ ജെറി മാവിഹിമിംഗ്തംഗയിലൂടെ ഒഡീഷ മുന്നിലെത്തി. 80-ാം മിനുട്ടില്‍ ഡോറിയല്‍ടോണാണ് ഒഡീഷയുടെ രണ്ടാം ഗോള്‍ വലയിലെത്തിച്ചത്.ഒഡീഷ എഫ്‌സിയുടെ ഗോളുകള്‍ ജെറി മാവിമിങ്താംഗ (4ാം മിനിറ്റ്), ഡോറിയെല്‍ട്ടന്‍ (80ാം മിനിറ്റ്) എന്നിവര്‍ നേടി.വിജയത്തോടെ 16 കളികളില്‍നിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് കയറി. സീസണിലെ അഞ്ചാം തോല്‍വി വഴങ്ങിയ ഒഡീഷ 21 പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു.

 

Blasters