കാമഭ്രാന്തില്‍ കണ്ണു കാണാതായി ;മാക്ബത്ത് ഉദ്ധരിച്ച് സുപ്രീംകോടതി! അനുശാന്തി പുറത്തിറങ്ങുമ്പോള്‍

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിയ്ക്ക് ജാമ്യം ലഭിച്ചിരിക്കുയാണ്. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.അനുശാന്തി സമര്‍പ്പിച്ച ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകും വരെയാണ് ജാമ്യം

author-image
Rajesh T L
New Update
MURDER

തിരുവനതപുരം  :ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിയ്ക്ക് ജാമ്യം ലഭിച്ചിരിക്കുയാണ്. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.അനുശാന്തി സമര്‍പ്പിച്ച ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകും വരെയാണ് ജാമ്യം.അനുശാന്തി സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു.

കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ട്.കാഴ്ച നഷ്ടമായത് പൊലീസിന്റെ അതിക്രമം കാരണമാണെന്ന ആരോപണം വ്യാജമാണെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.ചികിത്സാ  കാര്യങ്ങള്‍ പരിഗണിച്ചാണ് ജാമ്യം നല്‍കുന്നത്.ജാമ്യത്തിനുള്ള ഉപാധികള്‍ വിചാരണ കോടതിയ്ക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് വിചാരണക്കോടതിയും ഹൈക്കോടതിയും അനുശാന്തിക്ക് ശിക്ഷ വിധിച്ചത്.വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം ഉള്‍പ്പെടെ വിധിച്ചതെന്നും  സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ വാദം തുടരും.പൊലീസിന്റെ അതിക്രമം കാരണം കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സയ്ക്കായി ശിക്ഷ റദ്ദാക്കണമെന്നുമാണ് അനുശാന്തി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍  അനുശാന്തിയുടെ വാദം തെറ്റാണെന്നും കോടതിയുടെ ദയ പിടിച്ചുപറ്റി അനുകൂലമായ വിധിയുണ്ടാക്കാനുള്ള ശ്രമം മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. അനുശാന്തിയുടെ ശിക്ഷ റദ്ദാക്കരുത്.അവരുടെ മുന്‍കാല ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അറിവില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.മയോപ്പിയ എന്ന രോഗമാണ് അനുശാന്തിയെ ബാധിച്ചിരിക്കുന്നതെന്നും ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായതായും ചികിത്സ ലഭിച്ചില്ലെങ്കില്‍ രണ്ടാമത്തെ കണ്ണിന്റെ കാഴ്ച ഉടന്‍ നഷ്ടമാകുമെന്നും ഇവര്‍ കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു.

പിഞ്ചുമകളെ കൊല്ലാന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനു തന്നെ അപമാനമാണ്.എങ്കിലും സ്ത്രീയാണെന്നതും ശാരീരിക അവശതകള്‍ പരിഗണിച്ചും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ല എന്നതിനാലും അവരെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കുകയാണ്.അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയത് ഇങ്ങനെയായിരുന്നു."അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങള്‍കൊണ്ട് കൈ കഴുകിയാലും ഈ കൊടും ക്രൂരതയുടെ പാപം കഴുകിക്കളയാന്‍ ആവില്ലെന്ന" വില്യം ഷേക്‌സ്പിയറുടെ മാക്ബത്ത് നാടകത്തില്‍ നിന്നുള്ള വരികള്‍ ഉദ്ധരിച്ച കോടതി,നിനോ മാത്യുവിനെ മരണം വരെ തൂക്കിലേറ്റണമെന്നും ഉത്തരവിട്ടിരുന്നു.

attingal murder attingal murder case