/kalakaumudi/media/media_files/2025/09/27/s-2025-09-27-22-25-58.jpg)
കാക്കനാട്: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബ്ലോക്കുതല കിസാൻ മേള സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങ് ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് അദ്ധ്യക്ഷയായി. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ മുതിർന്ന ജൈവ കർഷകൻ കോമള ചന്ദ്രനെ ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെൽമ ഹൈസെന്റ് ബി.പി.കെ.പി പദ്ധതിയുടെ മൂന്നാം വർഷ ഉദ്ഘാടനം നിർവഹിച്ചു. സഞ്ജു സൂസൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത ആർ. ചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. കളമശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. സൗമ്യ പോൾ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.