/kalakaumudi/media/media_files/2025/11/17/whatsapp-image-2025-1-2025-11-17-18-07-20.jpeg)
തൃക്കാക്കര: അമിതമായ ജോലിഭാരം മൂലമുള്ള മാനസിക സമ്മർദ്ദത്തെ തുടർന്ന് കണ്ണൂർ പയ്യന്നൂർ നിയോജക മണ്ഡലം 18-ാം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറും കുന്നരു എ യു പി സ്കൂളിലെ ഓഫീസ് അറ്റൻഡൻ്റുമായ അനീഷ് ജോർജിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ഇലക്ഷൻ കമ്മീഷന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടും, എസ്.ഐ.ആർ നടപടികൾ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസസ് സംഘടനാ സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. എറണാകുളം ജില്ലാ കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ സുനിൽകുമാർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എ അനീഷ് അധ്യക്ഷത വഹിച്ചു. എഫ്. എസ്. ഇ. ടി. ഒ ജില്ലാ സെക്രട്ടറി ഡി.പി ദിപിൻ, ജില്ലാ പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദു രാജൻ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എ അൻവർ, കെ എസ് ഷാനിൽ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ഹുസൈൻ പുതുവന, പി. എ രാജീവ്, കെ. കെ ശ്രീജേഷ് തുടങ്ങിയവർസംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
