നീല ട്രോളി ബാഗ്; ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, വികെ ശ്രീകണ്ഠന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് പോകുന്നതും ആരോപണവിധേയനായ ഫെനി നീല ട്രോളി ബാഗുമായി നടന്നു പോകുന്നതിന്റെയും ദൃശ്യവും വീഡിയോയില്‍ ഉണ്ട്.

author-image
Prana
New Update
kpm cctv

പാലക്കാട് റെയ്ഡ് നടന്ന കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നീല ട്രോളി ബാഗുമായി പോകുന്ന ദൃശ്യങ്ങളും അതിലുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍, വികെ ശ്രീകണ്ഠന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് പോകുന്നതും ആരോപണവിധേയനായ ഫെനി നീല ട്രോളി ബാഗുമായി നടന്നു പോകുന്നതിന്റെയും ദൃശ്യവും വീഡിയോയില്‍ ഉണ്ട്.
സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം; കഴിഞ്ഞ ദിവസം രാത്രി 10.11 ആകുമ്പോള്‍ ശ്രീകണ്ഠന്‍ എം.പി., ഷാഫി പറമ്പില്‍, ജ്യോതികുമാര്‍ ചാമക്കാല അടക്കമുള്ളവര്‍ ഹോട്ടലിലേക്ക് കയറുന്നത് കാണാം. 10.13ന് ശ്രീകണ്ഠന്‍ എംപി വാഷ് റൂമിലേക്ക് പോവുകയും ബാക്കിയുള്ളവര്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് കയറുന്നതും കാണാം. 10.39നുള്ള ദൃശ്യങ്ങളില്‍ രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് പോകുന്നതും കാണാം. അതിനുശേഷം വരുന്നത് 10.42ന് ഫെനി നൈനാന്‍ കോറിഡോറിലേക്ക് വരുന്നു. ഈ സമയം ഫെനിയുടെ കൈയില്‍ പെട്ടി ഉണ്ടായിരുന്നില്ല. അതിനു ശേഷം 10.47ന് പിന്നീട് രാഹുലിനെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും ഇറക്കി മുറിയിലേക്ക് കൊണ്ടുപോകുന്നു. ഈ മുറിയില്‍ നിന്ന് കനമുള്ള പെട്ടിയുമായി ഫെനി വരുന്നതും ദൃശ്യങ്ങളില്‍ കാണാം. 10.51നുള്ള ദൃശ്യത്തില്‍ രാഹുല്‍ കോണ്‍ഫറന്‍സ് ഹാളിലേക്ക് തിരിച്ചു വരുന്നതും കാണാം. അതിനു ശേഷം 10.53ന് ഫെനി ഹോട്ടലിന് പുറത്തേക്ക് പോകുന്നു. അതുകഴിഞ്ഞ് ഒരു മിനിറ്റ് കഴിഞ്ഞ് ഫെനി വീണ്ടും ട്രോളി ബാഗുമായി കോണ്‍ഫറന്‍സ് റൂമിലേക്ക് കയറുന്നതും ദൃശ്യങ്ങളില്‍കാണാം.
തിരഞ്ഞെടുപ്പ് അവലോകനത്തിനു വേണ്ടിയാണ് ഹോട്ടലില്‍ യോഗം ചേര്‍ന്നത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. അടുത്ത ഏഴ് ദിവസത്തെ പരിപാടികള്‍ പ്ലാന്‍ ചെയ്യാന്‍ വേണ്ടിയാണ് താന്‍ അവിടെ എത്തിയത്. കോഴിക്കോട് പോകാനുണ്ടായിരുന്നതുകൊണ്ട് തന്നെ പെട്ടിയില്‍ തന്റെ വസ്ത്രങ്ങളായിരുന്നു എന്നാണ് രാഹുല്‍ പറഞ്ഞത്. പെട്ടി ഉയര്‍ത്തിക്കാട്ടി രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു.

 

palakkad hotel CCTV footage trolley bags