നീല ട്രോളി വിവാദം: നേതാക്കളുടെ മൊഴിയെടുത്തു

കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണ് സിപിഎം അപമാനിക്കാന്‍ ശ്രമിച്ചതെന്ന് ഇരുവരും പ്രതികരിച്ചു.

author-image
Prana
New Update
congress flag

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല ട്രോളി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴിയെടുത്തു. കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണ് സിപിഎം അപമാനിക്കാന്‍ ശ്രമിച്ചതെന്ന് ഇരുവരും പ്രതികരിച്ചു.
വിവാദത്തില്‍ നവംബര്‍ 7ന് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആണ് മൊഴിയെടുത്തത്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് വനിതാ എസ്‌ഐയുടെ നേതൃത്വത്തില്‍ ഉള്ള പൊലീസ് സംഘം ആണ് മൊഴിയെടുക്കാന്‍ എത്തിയത്. ആലപ്പുഴയിലെ വീട്ടില്‍വെച്ചാണ് മുന്‍ എംഎല്‍എ ഷാനിമോള്‍ ഉസ്മാന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.
കൊല്ലത്തെ വീട്ടില്‍ എത്തിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണയുടെ മൊഴി രേഖപെടുത്തിയത്. പാതിരാ പരിശോധന ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.

 

congress leaders