ആഡംബര കാറിടിച്ച് യുവതി മരിച്ച സംഭവം; പ്രതിയ്ക്ക് മദ്യം വിളമ്പിയ ബാര്‍ ഇടിച്ചു നിരത്തി

ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് ബാര്‍ ഇടിച്ചു നിരത്തിയത്. ജുഹുവിന് സമീപമുള്ള വൈസ് ഗ്ലോബര്‍ തപസ് ബാറാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഇടിച്ചു നിരത്തിയത്.

author-image
anumol ps
New Update
mihir shah

പ്രതി മിഹിര്‍ ഷാ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മുംബൈ: ആഡംബര കാര്‍ ഇടിച്ച് മത്സ്യവില്‍പനക്കാരിയായ യുവതി മരിച്ച സംഭവത്തില്‍ പ്രതി മിഹിര്‍ ഷായ്ക്ക് മദ്യം വിളമ്പിയ ബാര്‍ ഇടിച്ചു നിരത്തി. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് ബാര്‍ ഇടിച്ചു നിരത്തിയത്. ജുഹുവിന് സമീപമുള്ള വൈസ് ഗ്ലോബര്‍ തപസ് ബാറാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ഇടിച്ചു നിരത്തിയത്. ശനിയാഴ്ച രാത്രി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഇവിടെയെത്തിയ മിഹിര്‍ ഷാ ഞായറാഴ്ച പുലര്‍ച്ചെ വരെ ഇവിടെനിന്ന് മദ്യപിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വര്‍ളിയില്‍ വച്ച്, മിഹിര്‍ ഓടിച്ച കാര്‍ കാവേരിയും ഭര്‍ത്താവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചത്. മുംബൈ പോലീസ് ചൊവ്വാഴ്ച ബാറില്‍ പരിശോധന നടത്തിയ ശേഷം ഇവിടം സീല്‍ ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം മിഹിര്‍ ഷാ അറസ്റ്റിലായതിന് പിന്നാലെ, മരിച്ച കാവേരിയുടെ കുടുംബം പ്രതികരണവുമായി രംഗത്തെത്തി. അപകടം നടന്ന് മൂന്നു  ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായതെന്നും വൈദ്യ പരിശോധനയില്‍ ശരീരത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനാകില്ലെന്നും കുടുംബം ആരോപിച്ചു.

അതേസമയം, മിഹിര്‍ ഷായുടെ പിതാവ് രാജേഷ് ഷായെ ശിവസേനയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കി. പാര്‍ട്ടി അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിണ്ഡെയാണ് നടപടിയെടുത്തത്. പല്‍ഘാര്‍ ജില്ലയിലെ ശിവസേനയുടെ ഡപ്യൂട്ടി ലീഡറായിരുന്നു രാജേഷ് ഷാ.

attack in Bar