വേളി ടൂറിസ്റ്റ് വില്ലേജിലെ ബോട്ടിംഗ് (ഫയൽ ചിത്രം)
ശംഖുംമുഖം: വേളി കായലിലെ ബോട്ടിംഗ് പൂർണമായും നിലച്ചു. കുളവാഴകൾ നിറഞ്ഞതാണ് ബോട്ടിംഗ് നിലയ്ക്കാണ് കാരണം. ഇതോടെ സഞ്ചാരികൾ നിരാശയിലാണ്. കുളവാഴകളും പായലും നിറഞ്ഞതുകാരണം ബോട്ടുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായതോടെയാണ് ബോട്ടിംഗ് നിറുത്തിവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.
കായലും കടലും ഒത്തുചേരുന്ന വേളിയുടെ അത്യപൂർവ മനോഹാരിത ബോട്ടിംഗ് യാത്രയിലൂടെ ആസ്വദിക്കാനാണ് വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ വേളി ടൂറിസ്റ്റ് വില്ലേജിലെത്തുന്നത്. എന്നാൽ കായലിലെ ബോട്ടിംഗ് പാതയായ ബോട്ട് ക്ളബ് മുതൽ ആക്കുളം പാലം വരെ കുളവാഴകളും പായലും പടർന്നുകിടക്കുകയാണ്. വേനലവധിക്കാലമായതോടെ വേളി ടൂറിസ്റ്റ് വില്ലേജിലേക്ക് കുട്ടികളടക്കം നിരവധി കുടുംബങ്ങളും വിനോദത്തിനായെത്തുന്നുണ്ട്.
അതേസമയം, ഉൾനാടൻ ജലഗതാഗത വകുപ്പിനാണ് കായലിൽ നിന്നും കുളവാഴകളും പായലും മാറ്റാനുള്ള ചുതമല. ഇതിനായി ലക്ഷക്കണക്കിന് രൂപയുടെ കരാർ നൽകുമെങ്കിലും യാധൊരു വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടായില്ലെന്നാണ് ആരോപണം. ബോട്ട്സർവീസ് ഇനത്തിൽ മാത്രം പ്രതിവർഷം 25 ലക്ഷത്തോളം രൂപയാണ് കെ.ടി.ഡി.സിക്ക് ലഭിക്കുന്നത്.
23 ബോട്ടുകളുണ്ടായിരുന്ന വേളിയിലിപ്പോൾ നാലെണ്ണത്തിന് മാത്രമാണ് പ്രവർത്തനക്ഷമതയുളളത്. ബോട്ടുകൾ പകുതിയും കട്ടപ്പുറത്താണ്ടാ. കേടായ ബോട്ടുകൾ വർഷങ്ങൾ പിന്നിട്ടും അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പലതും നശിച്ച അവസ്ഥയിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
