'ടർബോ' പ്രദർശനത്തിനിടെ തിയറ്ററിന് ബോബ് ഭീഷണി; ഷോ നിർത്തിവെച്ചു

സന്ദേശത്തിന്റെ ഉറവിടമന്വേഷിച്ച പൊലീസ് പത്തനംതിട്ട സ്വദേശിയാണ് ഭീഷണിസന്ദേശം അയച്ചതെന്ന് കണ്ടെത്തി. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഉടൻ തന്നെ തിയേറ്റർ അധികൃതർ ഷോ നിർത്തിവെയ്ക്കുകയും ടൗൺ സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയുമായിരുന്നു.

author-image
Anagha Rajeev
New Update
fddd
Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട് ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്‌സര തിയേറ്ററിൽ സിനിമ പ്രദർശനത്തിനിടെ ബോംബ് ഭീഷണി മുഴക്കിയ വ്യക്തിയെ തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി എട്ടരയോടെയാണ് മമ്മൂട്ടിയുടെ ടർബോ സിനിമ പ്രദർശിപ്പിച്ചുകൊണ്ടിരിക്കെയാണ് തിയേറ്ററിന്റെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഭീഷണിസന്ദേശമെത്തിയത്.

സന്ദേശത്തിന്റെ ഉറവിടമന്വേഷിച്ച പൊലീസ് പത്തനംതിട്ട സ്വദേശിയാണ് ഭീഷണിസന്ദേശം അയച്ചതെന്ന് കണ്ടെത്തി. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഉടൻ തന്നെ തിയേറ്റർ അധികൃതർ ഷോ നിർത്തിവെയ്ക്കുകയും ടൗൺ സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ബോംബ് സ്‌ക്വാഡും ടൗൺ പോലീസും സ്ഥലത്തെത്തി പരിശോധനനടത്തി.

പരിശോധനയിൽ ഒന്നുംകണ്ടെത്തിയില്ല. അസിസ്റ്റന്റ് കമ്മിഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

bomb threaten