നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂർ പോലീസ് കസ്റ്റഡിയിൽ.വയനാട്ടിലുള്ള ബോച്ചയുടെ സ്വന്തം റിസോർട്ടിൽ നിന്നുമാണ് കൊച്ചി പോലീസും വായനാട് എസ്‌പിയുടെ സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് ബോബിയെ കസ്റ്റഡിയിലെടുത്തത്.ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ കേരളത്തിൽ നിന്നും പുറത്ത് കടക്കാനായിരുന്നു ബോച്ചെയുടെ പദ്ധതി.
മുൻകൂർ ജാമ്യത്തിൽ തീരുമാനമാകുന്നത് വരെ ഒളിവിൽ പോകാനുള്ള ബോബിയുടെ നീക്കത്തെ പോലീസ് തടഞ്ഞു.രാവിലെ 10 മണിയോടെ മേപ്പാടിയിലെ റിസോർട്ടിൽ നിന്ന് പുറത്തേക്ക് വരികയായിരുന്ന ബോബിയുടെ വാഹനത്തിന് കുറുകെ പോലീസ് വാഹനം തടഞ്ഞു നിർത്തി അത്യന്തം നാടകീയമായി ബൊച്ചയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.