നടി ഹണി റോസ് നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കോടതിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബോബിയെ വൈദ്യപരിശോധനയ്ക്കു ശേഷമാണ് ജില്ലാ ജയിലിലേക്കു മാറ്റുക.
നാളെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബോബിയുടെ അഭിഭാഷകന്‍ പറഞ്ഞു. ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യാപേക്ഷ തള്ളിയത്. ബോബിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെയാണ് വയനാട്ടില്‍ നിന്നും കൊച്ചി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലേക്ക് മാറ്റും
കോടതിയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബോബിയെ വൈദ്യപരിശോധനയ്ക്കു ശേഷമാണ് ജില്ലാ ജയിലിലേക്കു മാറ്റുക. നാളെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബോബിയുടെ അഭിഭാഷകന്‍ പറഞ്ഞു.
New Update