ബോബിയുടെ ആരോഗ്യനില തൃപ്തികരം, അക്രമാസക്തരായി ബോബി ഫാന്‍സ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി പോലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ബോബിക്കൊപ്പം ഉണ്ടായിരുന്ന ആളുകള്‍ പ്രതിഷേധിച്ചു.

author-image
Prana
New Update
boby chemmanurrr

നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തശേഷമുള്ള വൈദ്യ പരിശോധന പൂര്‍ത്തിയായി. കോടതിയില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് വൈദ്യ പരിശോധന. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി ബോബി ചെമ്മണൂരുമായി പോലീസ് വാഹനം കാക്കനാട്ടെ ജയിലിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ബോബിക്കൊപ്പം ഉണ്ടായിരുന്ന ആളുകള്‍ പ്രതിഷേധിച്ചു. പോലീസ് വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം. ആശുപത്രിക്ക് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയണ്ടായി. വാഹനം തടഞ്ഞെങ്കിലും പോലീസ് ബോബി ചെമ്മണൂരുമായി കാക്കനാട്ടെ ജയിലിലേക്ക് പുറപ്പെട്ടു. പോലീസിന്റെ ഗുണ്ടായിസമാണ് ആശുപത്രിയിലും പുറത്തും നടന്നതെന്നും ശരിക്കും പരിശോധന നടത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടും നെഞ്ചുവേദന ഉണ്ടെന്ന് പറഞ്ഞിട്ടും കൃത്യമായി പരിശോധിക്കാന്‍ തയ്യാറായില്ലെന്നും ജയിലില്‍ വെച്ച് പരിശോധിക്കുമെന്നായിരുന്നു പൊലീസ് അറിയിച്ചതെന്നും പ്രതിഭാഗം അഭിഭാഷകന്‍ ശ്രീകാന്ത് ആരോപിച്ചു. പൊലീസ് മനപൂര്‍വം പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്നും അഭിഭാഷകന്‍ ആരോപിച്ചു.
അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എക്‌സറേ, ഇസിജി, ഓക്‌സിജന്‍ ലെവല്‍, ബ്ലഡ് പ്രഷര്‍ എന്നിവ സാധാരണ നിലയിലായണെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ബോബി ചെമ്മണ്ണൂര്‍ ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞു. എന്നാല്‍ പരിശോധനയില്‍ ബോബി ചെമ്മണ്ണൂരിന് മറ്റു പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതിഷേധക്കാരെ മറികടന്നാണ് പൊലീസ് ജീപ്പ് ആശുപത്രിയില്‍ നിന്ന് കാക്കനാട്ടെ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ബോബി ചെമ്മണ്ണൂരിന് കൃത്യമായ പരിശോധന നടത്തിയില്ലെന്നും പൊലീസിന്റെ പകപോക്കലാണ് നടന്നതെന്നും നാളെ തന്നെ റിമാന്‍ഡ് നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം.ഹണി റോസിനെ ആളുകള്‍ തെറ്റിദ്ധരിപ്പിച്ചതാണ്, ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

kakkanad FANS bobby chemmanur jail