ബോചെ ടീ ലക്കി ഡ്രോ 10 ലക്ഷം നേടിയവര്‍ക്ക് ചെക്ക് കൈമാറി

ബോചെ ടീ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂ വീലറുകള്‍, ഐ ഫോണുകള്‍ കൂടാതെ ദിവസേന ആയിരക്കണക്കിന് പേര്‍ക്ക് ക്യാഷ് പ്രൈസുകള്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് നല്‍കി വരുന്നത്.

author-image
Rajesh T L
New Update
boche
Listen to this article
0.75x1x1.5x
00:00/ 00:00

ബോചെ ടീ ഉപഭോക്താക്കള്‍ക്കായി ദിവസേന നടത്തുന്ന നറുക്കെടുപ്പിലൂടെ 10 ലക്ഷം നേടിയവര്‍ക്ക് ബോചെ ചെക്ക് കൈമാറി. ബോബി ഗ്രൂപ്പിന്റെ തൃശൂരിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങിലാണ് ചെക്ക് നല്‍കിയത്. ലക്കി ഡ്രോയിലൂടെ ടാറ്റ പഞ്ച് കാര്‍ സമ്മാനമായി ലഭിച്ചവര്‍ക്ക് കാറുകള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കിയിട്ടുണ്ട്. 

ബോചെ ടീ ലക്കി ഡ്രോയിലൂടെ ഇതിനോടകം പതിനൊന്ന് ലക്ഷം പേര്‍ക്ക് 23 കോടി രൂപയോളം ക്യാഷ് പ്രൈസുകള്‍ നല്‍കിയിട്ടുണ്ട്. ബോചെ ടീ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ഫ്ളാറ്റുകള്‍, 10 ലക്ഷം രൂപ, കാറുകള്‍, ടൂ വീലറുകള്‍, ഐ ഫോണുകള്‍ കൂടാതെ ദിവസേന ആയിരക്കണക്കിന് പേര്‍ക്ക് ക്യാഷ് പ്രൈസുകള്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് നല്‍കി വരുന്നത്. ബോചെ ടീ സ്റ്റോറുകള്‍, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോറൂമുകള്‍,  ബോബി ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും ബോചെ ടീ ലഭിക്കും.

business boby chemmanur