കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു

വള്ളം മറിഞ്ഞ് കാണാതായ പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് ചാണയില്‍ വീട്ടില്‍ സ്റ്റീഫന്റെ (റോക്കി-55) മൃതദേഹമാണ് ഇന്ന് രാവിലെ പത്തോടെ തോട്ടപ്പള്ളി പൊഴി മുഖത്തടിഞ്ഞത്.

author-image
Sneha SB
New Update
DEAD BODY FOUND ALP

ആലപ്പുഴ : പുന്നപ്ര പറവൂര്‍ സെന്‍് ആന്റണീസ് ചാപ്പലിന്റെ തീരത്തുനിന്ന് കടലില്‍പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.വള്ളം മറിഞ്ഞ് കാണാതായ പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് ചാണയില്‍ വീട്ടില്‍ സ്റ്റീഫന്റെ (റോക്കി-55) മൃതദേഹമാണ് ഇന്ന് രാവിലെ പത്തോടെ തോട്ടപ്പള്ളി പൊഴി മുഖത്തടിഞ്ഞത്. പുലി മുരുകന്‍ എന്ന വളളത്തിലെ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.വെളളിയാഴ്ച വളളം ഇറക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ടാണ് സ്റ്റീഫനെ കാണാതായത്.തീരദേശ പൊലീസും , മത്സ്യത്തൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

deadbody