കൊടുങ്ങല്ലൂര്‍ : തൃശൂര്‍ കോട്ടപ്പുറത്ത് കാഞ്ഞിരപ്പുഴയില്‍ വഞ്ചി മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.മേത്തല പടന്ന സ്വദേശി സന്തോഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.അപകടം നടന്ന സ്ഥലത്ത് നിന്നു തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.കാണാതായ പ്രദീപിനായി പൊലീസും,സ്‌കൂബാ ടീമും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.കോട്ടപ്പുറം കോട്ട കായല്‍ ഭാഗത്താണ് അപകടം ഉണ്ടായത്.വഞ്ചിയില്‍ വെളളം കയറുകയും അത് കോരി കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ വഞ്ചി മുങ്ങുകയുമായിരുന്നു.ശക്തമായ കാറ്റും അപകടത്തിന് കാരണമായി.വഞ്ചിയില്‍ കൂടെ ഉണ്ടായിരുന്ന അജേഷും , ബൈജുവും നീന്തി രക്ഷപ്പെടുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
മണല്‍ വാരുന്നതിനിടയില്‍ വഞ്ചി മറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
.വഞ്ചിയില്‍ വെളളം കയറുകയും അത് കോരി കളയാന്‍ ശ്രമിക്കുന്നതിനിടയില്‍ വഞ്ചി മുങ്ങുകയുമായിരുന്നു.ശക്തമായ കാറ്റും അപകടത്തിന് കാരണമായി
New Update