പഞ്ചവടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായാളുടെ മൃതദേഹം കണ്ടെത്തി

author-image
Sneha SB
New Update
ASWIN DEAD

കോഴിക്കോട് : കോഴിക്കോട് കക്കയത്ത് കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.വ്യാഴാഴ്ച ഉച്ചയോടെയാണ് കിനാലൂര്‍ പൂളക്കണ്ടി സ്വദേശി കളരിപൊയില്‍ വീട്ടില്‍ അശ്വിന്‍ മോഹനെ കയത്തില്‍ കാണാതായത്.സുഹൃത്ത്ക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ അശ്വിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.കൂടെയുളളവര്‍ രക്ഷിക്കാനായി ശ്രമിച്ചെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

ഫയര്‍ഫോഴ്‌സിന്റെ വിവിധ യൂണിറ്റില്‍ നിന്നുളള സ്‌കൂബ ടീമും ,കൂരാച്ചുണ്ട് പൊലീസും നാട്ടുകാരും ചേര്‍ന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തിരിച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലവസ്ഥ കാരണം തിരച്ചില്‍ നിര്‍ത്തേണ്ടി വന്നു.പിറ്റേ ദിവസം വെളളിയാഴ്ച വീണ്ടും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

dead drowned death