എറണാകുളം : കൊച്ചി കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി വെണ്ടുരുത്തി പാലത്തിനു സമീപത്തു നിന്നാണ് മൃതദേഹം ലഭിച്ചത്.അബ്ദുല്‍ ഇബ്രാഹിമാണ് മരിച്ചത്. കേരളത്തില്‍ നാവിക പരിശീലനത്തിനെത്തിയതായിരുന്നു ടാന്‍സാനിയന്‍ നാവികന്‍. ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം നേടിയിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച വെണ്ടുരുത്തി പാലത്തിനു താഴെ നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു.