യുവതിക്കൊപ്പം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി,യുവതി നീന്തി രക്ഷപ്പെട്ടു

യുവാവിനൊപ്പം ചാടിയ വിവാഹിതയായ യുവതി നീന്തി രക്ഷപ്പെട്ടിരുന്നു.ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് യുവാവും യുവതിയും പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്.

author-image
Sneha SB
New Update
DEATH VALAPATTANAM

കണ്ണൂര്‍ : പെണ്‍സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ബേക്കല്‍ സ്വദേശിയായ രാജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.യുവാവിനൊപ്പം ചാടിയ വിവാഹിതയായ യുവതി നീന്തി രക്ഷപ്പെട്ടിരുന്നു.ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് യുവാവും യുവതിയും പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്.യുവതി രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയന്നെ് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിനുപിറകെ രാജുവിനെ കാണാനില്ലെന്ന പരാതിയും സ്റ്റേഷനിലെത്തി.രാജുവിനൊപ്പമാണ് യുവതി കണ്ണൂരെത്തിയത്.ഇരുവരും സ്ഥലങ്ങളൊക്കെ ചുറ്റിക്കണ്ട് ശേഷം രാത്രിയോടെയാണ് വളപ്പട്ടണം പാലത്തിലെത്തുന്നത്.തുടര്‍ന്ന് ഇവര്‍ പുഴയിലേക്ക് ചാടുകയായിരുന്നു.നീന്തലറിയാവുന്ന യുവതി ഒഴുക്കില്‍ പെട്ടു.കരകയാറാനുളള ശ്രമത്തിനിടെ തോണിയില്‍ മീന്‍പിടിക്കുന്നവര്‍ യുവതിയെ രക്ഷിക്കുകയായിരുന്നു.പ്രാഥമികചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത യുവതിയെ ബേക്കല്‍ പോലീസ് കോടതിയില്‍ ഹാജരാക്കി.ഒപ്പം പുഴയില്‍ ചാടിയ യുവാവിനായി അഗ്‌നിരക്ഷാസേനയും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വളപട്ടണം പോലീസും തിരച്ചില്‍ ആരംഭിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

death drowning