/kalakaumudi/media/media_files/2025/01/19/keMjeHnrqyPckfgUSNv3.jpg)
കൊച്ചിയിൽ നിന്നും മൂന്ന് മാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: മൂന്ന് മാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കരിമുകൾ,കൂട്ടേക്കുഴിക്കരോട്ട് വീട്ടിൽ വിവേക് സത്യൻ (30) ന്റെ മൃതദേഹമാണ് അമ്പലമേട് പോലീസ് കണ്ടെത്തിയത്.ശനിയാഴ്ച അമ്പലമുകൾ ഫാക്ട് കൊച്ചിൻ ഡിവിഷന്റെ ഉള്ളിലുള്ള തടാകത്തിൽ ചൂണ്ടയിടാൻ പോയവരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത് . അമ്പലമേട് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ബാഗ് വിവേക് സത്യന്റേതെന്ന് തിരിച്ചറിഞ്ഞു. തടാകത്തിൽ ആത്മഹത്യാ ചെയ്തതാവാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇന്ന് രാവിലെ 11 മണിയോടെ ഫയർ ഫോഴ്സിന്റെ സഹായത്തോടെ പോലീസ് തടാകത്തിൽ തിരച്ചിൽ നടത്തിയെങ്കിലും മൃദദേഹം കണ്ടെത്താനായില്ല. ഒരുമണിയോടെ പോലീസും - നാട്ടുകാരും ചേർന്ന് പ്രദേശത്തെ കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.ഫാക്ട് രണ്ടുവർഷം മുമ്പ് കിൻഫ്രക്ക് നൽകിയ 500 ഏക്കറിൽപ്പെട്ട സ്ഥലത്തെ കെട്ടിടത്തിലാണ് യുവാവിന്റെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.