പുലി കടിച്ചു കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ രോഷ്നിയുടെ മൃതദേഹമാണ് ഇന്ന് തിരച്ചിലിനിടയിൽ കണ്ടെത്തിയത്. കുട്ടിയുടെ കുടുംബം താമസിക്കുന്ന ലയത്തിനു സമീപത്തു നിന്നും 300 മീറ്റർ മാറിയുള്ള കാട്ടിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

author-image
Shibu koottumvaathukkal
New Update
eiODOAO89922

തൃശൂർ:  വാൾപ്പാറയിൽ പുലി കടിച്ചു കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ രോഷ്നിയുടെ മൃതദേഹമാണ് ഇന്ന് തിരച്ചിലിനിടയിൽ കണ്ടെത്തിയത്. 

കുട്ടിയുടെ കുടുംബം താമസിക്കുന്ന ലയത്തിനു സമീപത്തു നിന്നും 300 മീറ്റർ മാറിയുള്ള കാട്ടിനുള്ളിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് നാലരയോടെ പച്ചമല എസ്റ്റേറ്റിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു ആക്രമണം.  പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ട എസ്റ്റേറ്റിലെ തൊഴിലാളികൾ പിറകെ ഓടിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ചയായിരുന്നു മനോജ് കുടുംബത്തോടെ ജാർഖണ്ഡിൽ നിന്നും ജോലിക്കായി വാൽപാറയിലെത്തിയത്. പ്രദേശത്ത് പുലി ശല്യം കൂടുതലാണെന്ന്  പ്രദേശവാസികൾ അറിയിച്ചു . ജീവൻ പണയപ്പെടുത്തിയാണ് ജോലിക്ക് പോകുന്നതെന്നും അവർ പറഞ്ഞു. 

 

thrissur tiger attack valppara