തിരുവനന്തപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി; 17കാരന്റെ ഇരുകൈപ്പത്തിയും അറ്റു

നാലു പേരും ഗുണ്ടാസംഘത്തില്‍ ഉള്ളവരാണ്. നാലു പേര്‍ക്കുമെതിരെ വഞ്ചിയൂരില്‍ ബൈക്ക് മോഷണക്കേസുണ്ട്

author-image
Rajesh T L
New Update
crime news
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മണ്ണന്തലയില്‍ നാടന്‍ ബോംബു നിര്‍മാണത്തിനിടെ പൊട്ടിത്തെറി. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. പതിനേഴുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ടു കൈപ്പത്തികളും അറ്റുമാറി. 

അനിരുദ്ധിന് ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരുക്കേറ്റു. കിരണ്‍, ശരത് എന്നിവര്‍ക്ക് നിസ്സാര പരുക്കേറ്റു. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നാലു പേരും ഗുണ്ടാസംഘത്തില്‍ ഉള്ളവരാണ്. നാലു പേര്‍ക്കുമെതിരെ വഞ്ചിയൂരില്‍ ബൈക്ക് മോഷണക്കേസുണ്ട്. കഴിഞ്ഞ ദിവസം പൊലീസ് ഇവരെ അന്വേഷിച്ച് ഇവരുടെ വീടുകളില്‍ പോയിരുന്നു.

 

kerala Thiruvananthapuram police Crime