ബോംബ് ഭീഷണി: തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്,പരിശോധന

മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി.എഐസി 657 എന്ന വിമാനത്തിൽ ബോംബ് വെച്ചതായി മുന്നറിയിപ്പ് സന്ദേശം ലഭിക്കുകയായിരുന്നു.

author-image
Greeshma Rakesh
New Update
threat

bomb threat air india plane emergency landing in thiruvananthapuram

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മുംബൈ -തിരുവനന്തപുരം വിമാനത്തിൽ ബോംബ് ഭീഷണി. തുടർന്ന് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്തു. മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി.എഐസി 657 എന്ന വിമാനത്തിൽ ബോംബ് വെച്ചതായി മുന്നറിയിപ്പ് സന്ദേശം ലഭിക്കുകയായിരുന്നു.

ഇതേതുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ​ചെയ്യാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. പുലർച്ചെ 5.45 നാണ് വിമാനം മുംബൈയിൽ നിന്ന് ടേക്കോഫ് ചെയ്തത്. വിമാനത്തിന് അകത്താണ് ബോംബ് ഭീഷണി ഉയർന്നത് എന്നാണ് വിവരം. പൈലറ്റിനാണ് ഇതു സംബന്ധിച്ച് വിവരം ലഭിച്ചത്. ഉടൻ എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. യാത്രക്കാരെ പുറത്തിറക്കി വിശദ പരിശോധന നടത്തി.

 

 

bomb threat thiruvananthapuram airport air india