/kalakaumudi/media/media_files/2025/08/21/88888-2025-08-21-20-14-12.jpg)
തൃക്കാക്കര: എറണാകുളം കളക്ടറേറ്റിൽ ഇ മെയിൽ വഴി ബോംബ് ഭീഷണി. കളക്ടറേറ്റിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വനിത ശിശു വികസന വകുപ്പിലെ ഓഫീസിലാണ് ബോംബ് ഭീഷണിയടങ്ങിയ മെയിൽ സന്ദേശം ലഭിച്ചത്.ഇന്ന് ഉച്ചക്ക് 1.45 ന് മുൻപായി സ്ഫോടനം നടക്കും എന്നായിരുന്നു സന്ദേശം. സിഗരറ്റ് പാക്കറ്റിലൊളിച്ചാണ് ബോംബ് വച്ചിരിക്കുന്നതെന്നുമായിരുന്നു ഇ മെയിൽ സന്ദേശത്തിലുണ്ടായിരുന്നത്.രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് രാജഗിരി മറുധ്യാൻ ഔട്ട്ലുക്ക് ഡോട്ട് കോം എന്ന വിലാസത്തിൽ നിന്നും മെയിൽ സന്ദേശം വന്നതായി കണ്ടത്തിയത്. ഉടനെ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ്.ഡോഗ് സ്കോഡും തൃക്കാക്കര പോലീസും ഓഫീസും പരിസരവും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്തിയില്ല. സംഭവത്തിൽതൃക്കാക്കരപോലീസ്കേസ്എടുത്തു