കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി, രണ്ട് മണിക്കൂറോളം തിരച്ചിൽ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി. ക്ഷേത്രത്തില്‍ അഞ്ചോളം ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും ഭക്തജനങ്ങളേയും ജീവനക്കാരേയും എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നുമായിരുന്നു ഉള്ളടക്കം

author-image
Devina
New Update
Kadampuzha_temple


മലപ്പുറം: പ്രമുഖ തീർഥാടന കേന്ദ്രമായ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിന് ബോംബ് ഭീഷണി. തുടർന്ന് ബോംബ്, ഡോഗ് സ്‌ക്വാഡുകൾ സംയുക്തമായി ക്ഷേത്രത്തിലും പരിസരത്തിലും വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനും കാടാമ്പുഴ ക്ഷേത്രം ഇ-മെയിലിലുമാണ് സന്ദേശമെത്തിയത്. ക്ഷേത്രത്തിൽ അഞ്ചോളം ബോംബുകൾ വെച്ചിട്ടുണ്ടെന്നും ഭക്തജനങ്ങളേയും ജീവനക്കാരേയും എത്രയും പെട്ടെന്ന് ഒഴിപ്പിക്കണമെന്നുമായിരുന്നു ഉള്ളടക്കം. ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശപ്രകാരം കാടാമ്പുഴ പൊലീസ് ഇൻസ്‌പെക്ടർ വി.കെ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം തിരച്ചിലിൽ നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. എക്‌സിക്യൂട്ടിവ് ഓഫിസറുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും ഒട്ടനവധി ഭക്തജനങ്ങൾ കാടാമ്പുഴ ക്ഷേത്രത്തിൽ എത്താറുണ്ട്. വ്യാജ ഇമെയിൽ വഴി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാരാണെങ്കിലും നിയമത്തിനുമുന്നിൽ കൊണ്ട് വരണമെന്നാണ് ക്ഷേത്ര ഭാരവാഹികൾ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.