/kalakaumudi/media/media_files/2025/04/03/RjnHsruzZUsX8mc59Sr9.jpg)
lib
വീടുകളില്‍ വായനാശീലത്തെ പ്രോത്സാഹിപ്പിക്കാനായി കേരള ലൈബ്രറി കൗണ്‍സില്‍ വായനാവസന്തം എന്ന പദ്ധതിക്ക് തുടക്കംകുറിച്ചു. സംസ്ഥാനത്തുള്ള മൂവായിരത്തോളം ലൈബ്രറികളെ കോര്‍ത്തിണക്കിക്കൊണ്ട് വയോധികരേയും, വീട്ടമ്മമാരേയും ഉദ്ദേശിച്ചാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇതില്‍ പങ്കാളികളാകുന്ന ലൈബ്രറികളില്‍ കുറഞ്ഞത് മൂവായിരം പുസ്തകങ്ങളെങ്കിലും ഉണ്ടെന്നും, ഇവയാണ് വിതരണകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയെന്നും പറയുന്നു. എപ്ലസ്, എ, ബി, സി എന്നീ ഗ്രേഡുകളുള്ള ലൈബ്രറികളാണ് ഇവയെല്ലാം. ഒരു കുടുംബത്തിന് പ്രതിമാസം 20 രൂപ നിരക്കില്‍ മെമ്പര്‍ഷിപ്പ് ലഭ്യമാകും.
ലൈബ്രറികളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക, അറിവു പ്രോത്സാഹിപ്പിക്കുക, ഇ-ബുക്ക് വായനയില്‍ നിന്നും കുറച്ചു സമയം പഴയതു പോലെ പുസ്തകങ്ങളെ പുസ്തകങ്ങളായിത്തന്നെ വായിക്കാനായും പദ്ധതി ലക്ഷ്യമിടുന്നു. വീടുകളിലേക്ക് പുസ്തകങ്ങളുമായി ലൈബ്രറേറിയന്മാര്‍ വരികയും, ഈ പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ഉപസമിതികള്‍ രൂപീകരിക്കുമെന്നും പദ്ധതിയില്‍ പറയുന്നു.