പിറന്നാളിന് കേക്ക് വാങ്ങാനായി പോകുന്നതിനിടെ ഗുഡ്‌സ് ട്രെയിനിനു മുകളിൽ കയറി; വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

സുഹൃത്തിന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും സുഹൃത്തുക്കളും. ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിനു മറുവശത്തേക്കു കടന്നു.

author-image
Anagha Rajeev
New Update
a
Listen to this article
0.75x1x1.5x
00:00/ 00:00

ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ പതിനേഴുകാരൻ ഷോക്കേറ്റ് മരിച്ചു. പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലിൽ വീട്ടിൽ ജോസ് ആന്റണി-സൗമ്യ ദമ്പതികളുടെ മകൻ ആന്റണി ജോസാണ് മരിച്ചത്. ഇടപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പതിനേഴുകാരൻ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സുഹൃത്തിന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും സുഹൃത്തുക്കളും. ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിനു മറുവശത്തേക്കു കടന്നു. മറുഭാഗത്തേക്ക് ഇറങ്ങാൻ ആന്റണി ട്രെയിനിന്റെ വശത്തെ കോണിയിലൂടെ കയറിയതോടെ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കൂട്ടുകാർ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

train death