13കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു

കുളത്തില്‍ അകപ്പെട്ട് പതിനഞ്ച് മിനിറ്റിനകം ഫര്‍ഹാനെ കരയ്ക്ക് എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പട്ടാമ്പി സേവന ആശുപത്രി മോര്‍ച്ചറിയില്‍.

author-image
Web Desk
New Update
death

പട്ടാമ്പിയില്‍ 13കാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു.കൂരിയാട്ട്തൊടി റസാഖിന്റെ മകന്‍ ഫര്‍ഹാനാണ് മരിച്ചത്. വൈകീട്ട് കൊടലൂര്‍ പെരികാട്ട് കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്.സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഫര്‍ഹാന്‍. കുളത്തില്‍ അകപ്പെട്ട് പതിനഞ്ച് മിനിറ്റിനകം ഫര്‍ഹാനെ കരയ്ക്ക് എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പട്ടാമ്പി സേവന ആശുപത്രി മോര്‍ച്ചറിയില്‍.

 

death