തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റില്‍ വീണ് മരിച്ചു

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഫസല്‍ ഭയന്നോടിയപ്പോള്‍ സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. ഇന്ന് വൈകുന്നേരം അഞ്ചോടെയായിയരുന്നു സംഭവം.

author-image
Prana
New Update
muhammed fasal

കണ്ണൂര്‍ പാനൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റില്‍ വീണ് മരിച്ചു. തൂവ്വക്കൂന്ന് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ഫസല്‍(9) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചോടെയായിയരുന്നു സംഭവം.
കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഫസല്‍ ഭയന്നോടിയപ്പോള്‍ സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കിണറ്റില്‍ കണ്ടെത്തിയത്. പുറത്തെടുത്ത കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

 

Stray dog boy death