/kalakaumudi/media/media_files/2026/01/29/brahmakumaris-2026-01-29-21-40-19.jpeg)
തിരുവനന്തപുരം: ബ്രഹ്‌മകുമാരീസിന്റെ മുളവനയിലെ ഓം ശാന്തിഭവന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിര്‍വഹിച്ചു. ബ്രഹ്‌മകുമാരീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഡിഷനല്‍ അഡ്മിനിസ്ട്രേറ്റീവ് മേധാവി രാജയോഗിനി ബി.കെ. ജയന്തി പങ്കെടുത്തു.
മിറാക്കിള്‍ ഒഫ് മെഡിറ്റേഷന്‍ എന്ന പ്രോഗ്രാമില്‍ മെഡിറ്റേഷനെയും അതിന്റെ പ്രയോജനങ്ങളെയും കുറിച്ച് രാജയോഗിനി വിശദീകരിച്ചു. ഉദ്ഘാടന സമ്മേളനത്തിലും തുടര്‍ന്ന് നടന്ന മിറക്കിള്‍ ഒഫ് മെഡിറ്റേഷന്‍ പ്രോഗ്രാമിലും എം വിന്‍സന്റ് എംഎല്‍എ, മേയര്‍ വിവി രാജേഷ്, ആര്‍ ശ്രീലേഖ, പാലോട് രവി, കൃഷ്ണകുമാര്‍, ഡോ. എന്‍ കൃഷ്ണകുമാര്‍, പത്മശ്രീ ഡോ. ഓമനക്കുട്ടി, ഗുരുരത്‌നം ജ്ഞാനതപസ്വി, ബ്രിഗേഡിയര്‍ അനുരാഗ് എ ജോസഫ്, ബ്രിഗേഡിയര്‍ രാഗേഷ്, ഗോപാല്‍ജി, ചെങ്കല്‍ രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
