/kalakaumudi/media/media_files/2025/04/13/hCx4oYYuvED0Kx0FsGsO.jpg)
എറണാകുളം: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ ജൈവ മാലിന്യത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ജൈവവളം ഇനി രാജ്യത്തിനു പുറത്തുള്ള വിപണിയിലേക്ക്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ ലത്തീഫിന്റെയും, നിയാസിന്റെയും ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫാബ്‌കോ എന്ന സ്വകാര്യ സ്ഥാപനമാണ് ഇതിനു പിന്നില്‍.
വളമുണ്ടാക്കുന്നതിനായി പട്ടാളപ്പുഴുവിനെയാണ് ഉപയോഗിക്കുന്നത്. ഇവ എട്ടു ദിവസങ്ങള്‍ കൊണ്ട് മാലിന്യത്തെ കംപോസ്റ്റ് ആക്കി മാറ്റും.
ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിഫാം കമ്പനിയുമായാണ് ഫാബ്‌കോ കരാര്‍ എഴുതിയിട്ടുളഅളത്. ഈ കരാറോടു കൂടി കേരളത്തിലേക്ക് വിദേശപണം നേടിത്തരുന്ന ആദ്യ സംരംഭമായി ഇത് മാറുകയും ചെയ്തു.
പ്രതിദിനം 25 ടണ്‍ ജൈവമാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റില്‍ നിന്നാണ് 120ടണ്‍ അടങ്ങുന്ന കണ്ടെയ്‌നര്‍ ആദ്യമായി ദുബായിലേക്ക് പോകുന്നത്.