ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ചു; അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ

കടലുണ്ടി പുഴയിൽ കഴിഞ്ഞ ദിവസം  കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. രോഗ ലക്ഷണങ്ങളെ തുടർന്ന് മേയ്‌ പത്തിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

author-image
Vishnupriya
New Update
patient

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: ബ്രെയിൻ ഈറ്റിങ് അമീബിയ ബാധിച്ച് അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. മലപ്പുറത്ത് മൂന്നുയൂർ കളിയാട്ടമുക്ക് സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കടലുണ്ടി പുഴയിൽ കഴിഞ്ഞ ദിവസം  കുളിച്ചതിന് ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. രോഗ ലക്ഷണങ്ങളെ തുടർന്ന് മേയ്‌ പത്തിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒഴുക്കില്ലാത്ത വെള്ളം ജലാശയത്തിലാണ് അമീബ കാണപ്പെടുന്നത്. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

brain eating amebia