/kalakaumudi/media/media_files/2025/07/12/kochi-air-port-2025-07-12-17-01-27.jpg)
കൊച്ചി: ബ്രസീലില്‍ നിന്നെത്തിയ ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍. ഡിആര്‍ഐ കൊച്ചി യൂണിറ്റാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ ലഹരി ഗുളികളായി കൊക്കൈന്‍ അല്ലെങ്കില്‍ ഹെറോയിന്‍ വിഴുങ്ങിയെന്നാണ് സംശയം.50 ഓളം ക്യാപ്‌സ്യൂളുകളാണ് ഒരാള്‍ മാത്രം വിഴുങ്ങിയത്. ബ്രസീലിലെ സാവോപോളോയില്‍ നിന്നാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. രാവിലെ 8.45 നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് ആയിരുന്നു ഇവര്‍ താമസിക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ലഹരി ഗുളികകള്‍ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.