ശബരിമല സ്വർണ്ണകൊള്ളയിൽ  വഴിത്തിരിവ് ; രാജ്യാന്തര കള്ളക്കടത്തെന്ന് ആരോപിച്ചു രമേശ്‌ചെന്നിത്തല കത്ത് കൈമാറി

 വിവരം നൽകിയയാൾ അതു പരസ്യമായി പറയാനോ വ്യക്തിവിവരങ്ങൾ പങ്കുവയ്ക്കാനോ തയ്യാറല്ല.എന്നാൽ എസ്‌ഐടി ആവശ്യപ്പെട്ടാൽ വസ്തുതകളും കണക്കുകളും വെളിപ്പെടുത്താൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

author-image
Devina
New Update
ramesh


തിരുവനന്തപുരം: രാജ്യാന്തരപുരാവസ്തു  കള്ളക്കടത്ത് സംഘങ്ങൾക്കു ശബരിമല സ്വർണകൊള്ളയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല.

പുരാവസ്തുക്കൾ രാജ്യാന്തര കരിഞ്ചന്തയിൽ ശതകോടികൾക്കു വിറ്റഴിക്കുന്ന സംഘങ്ങൾക്കു ശബരിമലയിലെ സ്വർണ മോഷണവുമായുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം മേധാവിയായ എഡിജിപി എച്ച് വെങ്കിടേഷിന് അദ്ദേഹം കത്തുനൽകി.

 നിർണായക വെളിപ്പെടുത്തലിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി മറ്റന്നാൾ അന്വേഷണസംഘം രമേശിൽ നിന്നു മൊഴിയെടുക്കും.


ക്ഷേത്രങ്ങളിൽ നിന്ന് പൗരാണിക സാധനങ്ങൾ ദിവ്യവസ്തുക്കൾ എന്നിവ മോഷ്ടിച്ച രാജ്യാന്തര കരിഞ്ചന്തയിൽ എത്തിക്കുന്ന കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ച് നേരിട്ട് അറിവുള്ള ഒരാളിൽ നിന്നു വിശ്വസനീയ വിവരങ്ങൾ എനിക്കു ലഭിച്ചിട്ടുണ്ട്.

ഈ സംഘങ്ങളും ദേവസ്വം ബോർഡും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ശബരിമലയിലെ സ്വർണക്കൊള്ളയെന്നാണു വിവരം.

രാജ്യാന്തര കരിഞ്ചന്തയിൽ 500 കോടിരൂപയ്ക്കാണ് സ്വർണപ്പാളികളുടെ ഇടപാട് നടന്നത്.

ലഭിച്ചവിവരങ്ങളുടെ വിശ്വാസ്യത സ്വന്തം നിലയിൽ പരിശോധിച്ചപ്പോൾ അതിൽ യാഥാർത്ഥ്യമുണ്ടെന്നു മനസ്സിലാക്കി .

 വിവരം നൽകിയയാൾ അതു പരസ്യമായി പറയാനോ വ്യക്തിവിവരങ്ങൾ പങ്കുവയ്ക്കാനോ തയ്യാറല്ല.

എന്നാൽ എസ്‌ഐടി ആവശ്യപ്പെട്ടാൽ വസ്തുതകളും കണക്കുകളും വെളിപ്പെടുത്താൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.


ശബരിമലയിലേത് വെറുമൊരു സ്വർണക്കൊള്ളയല്ല.

 പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളിൽ നിന്ന് അമൂല്യവസ്തുക്കളും വിഗ്രഹങ്ങളും മോഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്.

ഇതുവരെ അറസ്റ്റിലായവർ കേസിലെ സഹപ്രതികൾ മാത്രമാണ്. പ്രധാനികൾ ഇപ്പോഴും അന്വേഷണപരിധിക്കു പുറത്താണ്.

അന്വേഷണം അവരിലേക്കു നീളണം.
അന്വേഷണസംഘം ചോദ്യം ചെയ്ത ആഭരണവ്യാപാരി ഗോധവർധൻ ഇടനിലക്കാരൻ മാത്രമാണ്.

സ്വർണക്കൊള്ള ലക്ഷ്യമിട്ട് ചില കുപ്രസിദ്ധ ബിസിനസുകാരും സംഘടിത റാക്കറ്റുകളും സംസ്ഥാനത്ത് വലിയതുക ചെലവിട്ടതിന്റെ വിവരവും എനിക്കു ലഭിച്ചിട്ടുണ്ട്.

 വ്യാപകമായി അന്വേഷിച്ചിട്ടും ശബരിമലയിലെ സ്വർണം ഇതുവരെ കണ്ടെത്താൻ കഴിയാത്തത് രാജ്യാന്തര റാക്കറ്റുകളുടെ ഇടപെടൽ സൂചിപ്പിക്കുന്നു.