/kalakaumudi/media/media_files/2025/01/30/JgViGVGq96wmfmNN2y0D.jpg)
Rep. Img.
തിരുവനന്തപുരം: ബ്രൂവരി അുനമതിയില്‍ കടുത്ത അതൃപ്തി പരസ്യമാക്കി ആര്‍ജെഡി രംഗത്ത്.പുതിയ മദ്യനയംഎല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യണമായിരുന്നു.അത് ചര്‍ച്ച ചെയ്യാതെ എക്‌സൈസ് മന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തത് ശരി അല്ല.പദ്ധതിയുടെ ഗുണദോഷങ്ങള്‍ എല്‍ഡിഎഫില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.നേരിട്ട് മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുപോയി തീരുമാനമെടുത്തത് ശരിയായില്ല.
എല്‍ഡിഎഫ് കണ്‍വീനര്‍ക്കെതിരെയും ആര്‍ജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീ്‌സ് ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചു.നിലവിലെ എല്‍ഡിഎഫ് കണ്‍വീനര്‍ മുന്‍ എക്‌സൈസ് മന്ത്രി ആയിരുന്ന ആളാണ്.ടി.പി രാമകൃഷ്ണന് നടപടിക്രമങ്ങള്‍ അറിയാത്തതു അല്ല.ബ്രൂവറി ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരുമെന്നുംആര്‍ജെഡി നേതൃത്വം വ്യക്തമാക്കി.
പാര്‍ട്ടിക്ക് മന്ത്രി ഇല്ലാത്തതിനാല്‍ മന്ത്രിസഭ യോഗത്തില്‍ അഭിപ്രായം പറയാന്‍ ആയില്ലെന്നും ആര്‍ജെഡി നേതൃത്വം പറഞ്ഞു.ബ്രുവറിക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തുന്ന എല്‍ഡിഎഫിലെ മൂന്നാം കക്ഷിയാണ് ആര്‍ജെഡി.