/kalakaumudi/media/media_files/2026/02/24/vadaaa-2026-02-24-22-39-59.jpg)
കൊച്ചി: ഗോഡൗണിന് പെർമിറ്റിനായി കൈക്കൂലി വാങ്ങിയസംഭവത്തിൽ വടകോട് - പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. വടകോട് - പുത്തൻകുരിശ് ഓവർസിയർ കാസർഗോഡ് സ്വദേശി ടി.ദിപേഷ് കുമാറിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടിയത്.ഇന്ന്വൈകിട്ട്ഏഴുമണിയോടെയായിരുന്നുസംഭവം. പുത്തൻകുരിശ് ഭാഗത്തെ 55,000 സ്വയർ ഫീറ്റ് ഗോഡൗണിന് പെർമിറ്റ് നൽകുന്നതിനായി ഉടമയോട് 20 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. എത്രയുംപണമില്ലെന്ന്അറിയിച്ചതോടെ 15 ലക്ഷംരൂപആവശ്യപ്പെടുകയായിരുന്നു. പ്രതിയുടെനിർദേശപ്രകാരം കാക്കനാട് കളട്രേറ്റിന് സമീപം 5 ലക്ഷംരൂപപണമായും,10 ലക്ഷംരൂപയുടെചെക്കായുമാണ് ഗോഡൗണ്ഉടമഎത്തിയത്. പ്രതിയുടെകാറിൽകയറിയ പണവും,ചെക്കുംവാങ്ങിശേഷം പ്രതിയുടെ ലാപ് ടോപ്പ്ഉപയോഗിച്ച് കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുകയുംചെയ്തു.പരാതിക്കാരൻകാറിൽനിന്നുംഇറങ്ങിയതോടെവിജിലൻസ് ഡി.വൈ.എസ്.പിടി.എംവർഗിസിന്റെനേതൃത്വത്തിൽകാർ വളഞ്ഞുപ്രതിയെകൈയ്യോടെപിടികൂടി. ഗോഡൗണിന് പെർമിറ്റിന് ഭീമമായ തുക ആവശ്യപ്പെട്ടതോടെ ഗോഡൗൺ ഉടമ വിജിലൻസിനെ സമീപിക്കുകയായിരുന്നു.പ്രതിയുടെ വീട്ടിലും, പഞ്ചായത്തിലും വിജിലൻസ് പരിശോധന നടത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
