കൈക്കൂലി: താലൂക്ക് സര്‍വേയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു

പരാതിക്കാരന്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ 40,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ചിറയ്ക്കല്‍പ്പടിയില്‍ വെച്ചാണ് രാമദാസിനെ കസ്റ്റഡിയിലെടുക്കുന്നത്.

author-image
Sruthi
New Update
arrest

bribery case

Listen to this article
0.75x1x1.5x
00:00/ 00:00

കൈക്കൂലി പണവുമായി താലൂക്ക് സര്‍വേയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍ പി സി രാമദാസ് പിടിയിലായത്. പത്തു സെന്റ് സ്ഥലത്തിന്റെ തരംമാറ്റവുമായി ബന്ധപ്പെട്ട് 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. വസ്തു തരംമാറ്റത്തിന് സ്ഥലം ഉടമയോട് 75,000 രൂപയാണ് രാമദാസ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. ഒടുവില്‍ 40,000 രൂപയെങ്കിലും തന്നാല്‍ ഇടപാട് രേഖകള്‍ ശരിയാക്കിത്തരാമെന്ന് പരാതിക്കാരനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പരാതിക്കാരന്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ 40,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ചിറയ്ക്കല്‍പ്പടിയില്‍ വെച്ചാണ് രാമദാസിനെ കസ്റ്റഡിയിലെടുക്കുന്നത്.

bribery