/kalakaumudi/media/media_files/2025/02/23/WG2U4Htihp4G0qsWhWIS.png)
# മുൻ ആർ.ടി.ഓ ജെർസനെ ഓഫീസിലെത്തിച്ച് തെളിവെടുത്തു
കൊച്ചി : മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ലോണുകൾ അടച്ചിരുന്നത് കൺസൾട്ടന്റുമാരാണെന്ന തെളിവ് വിജിലൻസിന് ലഭിച്ചു.ഒരു വിഭാഗം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലിയായി പണം വാങ്ങുന്നതിന് പകരം
വീടിന്റെ ലോൺ,വാഹനത്തിന്റെ ലോൺ എന്നിവ അടച്ചിരുന്നത് കൺസൾട്ടന്റുമാരാണെന്ന വിവരമാണ് വിജിലൻസിന് ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ചില രേഖകൾ കണ്ടെത്തിയിട്ടുണ്ട് . എറണാകുളത്ത് നിന്നും മാറിപ്പോയ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരിക്കുന്നതായാണ് വിവരം. ഡ്രൈവിംഗ് സ്കൂളുകൾ, കൺസൾട്ടന്റുമാർ എന്നിവരിൽ നിന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കൈക്കൂലി പിരിച്ചിരുന്നത് കഴിഞ്ഞ ദിവസം പിടിയിലായ കൺസൾട്ടൻ്റായ സജേഷ് (സജി)യായിരുന്നു. എറണാകുളം ആർ.ടി.ഓഫിസിലെ ഉദ്യോഗസ്ഥരുടെ ബാങ്ക് ഇടപാടുകൾ ഉൾപ്പടെ വിജിലൻസ് ശേഖരിക്കുന്നുണ്ട്. ജേഴ്‌സണും ഭാര്യയും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ തുണിക്കടയുടെ മറവില്‍ 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പരാതി വിജിലൻസ് പൊലീസിന് കൈമാറിയേക്കും .
# മുൻ ആർ.ടി.ഓ ജെർസനെ ഓഫീസിലെത്തിച്ച് തെളിവെടുത്തു
കൈക്കൂലിക്കേസിൽ പിടിയിലായ മുൻ ആർ.ടി.ഓ ജെർസനെ ഇന്നലെ എറണാകുളം ആർ.ടി.ഓഫിസിലെത്തിച്ച് തെളിവെടുപ്പ് നടത്തി.ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് വിജിലൻസ് സംഘം എറണാകുളം കളക്ടറേറ്റിലെത്തിയത്.സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കുന്നതിനായി ബന്ധപ്പെട്ട രേഖകൾ നേരത്തെ വിജിലൻസ് ശേഖരിച്ചിരുന്നു.
കൈക്കൂലിക്കേസിൽ പിടിയിലായ മുൻ ആർ.ടി.ഓ ജെർസൻ പ്രമുഖ കൺസൾട്ടൻ്റായ സജേഷ് (സജി) ,രാമപ്പടിയാർ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.