കൈക്കൂലി; കെ.എസ്.ഇ.ബി ഓവര്‍സീയര്‍ വിജിലന്‍സ് പിടിയില്‍

കെ.എസ്.ഇ.ബി. ഓവര്‍സീയറായ എം.കെ. രാജേന്ദ്രനെയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്. കുറുവിലങ്ങാട് സ്വദേശിയായ പ്രവാസിയുടെ വൈദ്യുതകണക്ഷനുമായി ബന്ധപ്പെട്ടാണ് ഓവര്‍സീയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്.

author-image
Prana
New Update
bribery

പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായി. കെ.എസ്.ഇ.ബി. ഓവര്‍സീയറായ എം.കെ. രാജേന്ദ്രനെയാണ് വിജിലന്‍സ് സംഘം കൈയോടെ പിടികൂടിയത്.
കുറുവിലങ്ങാട് സ്വദേശിയായ പ്രവാസിയുടെ വൈദ്യുതകണക്ഷനുമായി ബന്ധപ്പെട്ടാണ് ഓവര്‍സീയര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കണക്ഷന്‍ സ്ഥിരപ്പെടുത്താന്‍ സമീപിച്ചപ്പോള്‍ പതിനായിരം രൂപ കൈക്കൂലി വേണമെന്നായിരുന്നു ആവശ്യം. ഇതോടെ പ്രവാസി വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു.
വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ പരാതിക്കാരന് കൈമാറി. തുടര്‍ന്ന് പരാതിക്കാരനില്‍ ഈ പണം കൈപ്പറ്റിയ ഉടന്‍ ഓവര്‍സീയറെ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

bribery vigilance KSEB Arrest