കൊല്ലം:കൊല്ലം അയത്തിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി പണിയുന്ന പാലത്തിന്റെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അപകടം. അപകട സമയത്ത് തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റട്ടില്ല.
മേൽപ്പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു വീഴുകയായിരുന്നു.തൊഴിലാളികൾ കൃത്യ സമയത്തു ചാടിമാറിയതുകൊണ്ട് വലിയ അപകടം ഒഴിവായി. നിർമ്മാണത്തിലെ അപാകതകളാണ് പാലം തകരാൻ കാരണമെന്നു വാർഡ് കൗൺസിലറും നാട്ടുകാരും ആരോപിച്ചു.ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥരും സ്ഥലത്തില്ലായിരുന്നു.ഗുരുതരമായ വീഴ്ചയാണ് ആദ്യഘട്ടം മുതലേ ഉണ്ടായിട്ടുള്ളത് നാട്ടുകാർ ആരോപിച്ചു.