തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ചുകൊന്നു

പോത്തന്‍കോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഷംസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

author-image
Jayakrishnan R
New Update
crime news

 

തിരുവനന്തപുരം: യുവതിയെ സഹോദരന്‍ അടിച്ചു കൊന്നു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. പോത്തന്‍കോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഷംസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയാണ് സംഭവം. ഈമാസം 14ന് ഷംസാദിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു വേണ്ടിയാണ് മണ്ണന്തലയില്‍ മുറിയെടുത്തത്. തുടര്‍ന്ന് ഷെഫീനയാണ് ആശുപത്രി ചികിത്സയ്ക്കായി കൂടെ പോയിരുന്നത്. 

കഴിഞ്ഞ രാവിലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഷംസാദ് ഷെഫീനയെ മര്‍ദ്ദിച്ചു. ഇതോടെ ബോധരഹിതയായി വീണു. ഈ വിവരം ഷംസാദ് മാതാപിതാക്കളെ ഫോണില്‍ വിളിച്ചറിയിച്ചു. അവര്‍ സ്ഥലത്തെത്തിയ ഉടന്‍തന്നെ 108 ആംബുലന്‍സ് വിളിച്ചു. അവരെത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. സംഭവത്തില്‍ സംശയം തോന്നിയ ആംബുലന്‍സ് ജീവനക്കാര്‍ മണ്ണന്തല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തി ഷംസാദിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് മര്‍ദ്ദന വിവരം അറിയുന്നത്. 

പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ഷംസാദിനൊപ്പം സുഹൃത്തായ വൈശാഖ് എന്നയാളും ഉണ്ടായിരുന്നു. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് വിശമായി ചോദ്യം ചെയ്തു വരികയാണ്.

 

 

 

murder death police Crime