/kalakaumudi/media/media_files/2025/11/09/attappadi-accident-2025-11-09-12-31-41.jpg)
പാലക്കാട് :പാതി പണികഴിഞ്ഞ വീട് ഇടിഞ്ഞു സഹോദരങ്ങൾക്ക് ദാരുണാന്ത്യം .പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത് .
സഹോദരങ്ങളായ ആദി,അജ്നേഷ് എന്നിവരാണ് മരിച്ചത് .ബന്ധുവായ അഭിനയ ,എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് .
അഭിനയ നിലവിൽ ചികിത്സയിലാണ് മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്തു ഉള്ള ഊരിലാണ് അപകടം .
അപകടം നടന്ന സ്ഥലത്തുനിന്നും റോഡിലേക്ക് എത്തിക്കാൻ വാഹനസൗകര്യം ലഭിച്ചിരുന്നില്ല .സ്‌കൂട്ടറിലാണ് റോഡിൽ എത്തിച്ചത് .
അവിടെ നിന്നും വനം വകുപ്പിന്റെ ജീപ്പിലാണ് അപകടത്തിൽ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത് .ആൾതാമസമുള്ള വീടായിരുന്നില്ല ഇത് .
കുട്ടികൾ ഇവിടെ കളിയ്ക്കാൻ പോയപ്പോഴായിരുന്നു അപകടം .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
