പൊന്നാനിയില്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന നഗരസഭയുടെ ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു. ഡ്രൈവറുടെ അവസരോചിതായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. അലങ്കാര്‍ തീയറ്ററിന് സമീപം ദേശീയ പാതയ്ക്കരികില്‍ വെച്ചായിരുന്നു സംഭവം. ആര്‍ക്കും പരുക്കേറ്റിട്ടില്ല. വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്. ഇതോടെ ബസിലുണ്ടായിരുന്ന കുട്ടികളെയും ആയയേയും ഡ്രൈവര്‍ ആദ്യം ബസിന് പുറത്തെത്തിച്ചു.ബോണറ്റ് ഉയര്‍ത്തിയതോടുകൂടി ബസിന്റെ എഞ്ചിന്‍ ഭാഗത്ത് നിന്ന് തീ ഉയരുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മലപ്പുറത്ത് ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു
വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പെട്ടത്. ഇതോടെ ബസിലുണ്ടായിരുന്ന കുട്ടികളെയും ആയയേയും ഡ്രൈവര്‍ ആദ്യം ബസിന് പുറത്തെത്തിച്ചു
New Update
00:00/ 00:00
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
